ഗഞ്ചാവ്‌ [ganja]

ഗഞ്ചാവില്‍ നിന്നു തന്നെ തുടങ്ങാം.14/12/1985 ല്‍ നിലവില്‍ വന്ന നാര്‍ക്കോട്ടിക്‌ ആക്ട്‌ അനുസരിച്ച്‌ ഗഞ്ചാവ്‌ കൃഷി ചെയ്യുന്നതും കൈവശം വൈയ്യ്കുന്നതും എല്ലാം നിയമവിരുദ്ധമാണ്‌.ഇവിടെ എന്താണ്‌ ഗഞ്ചാവ്‌ ചെടിയെന്നാണു്‌ പറയുന്നത്‌.

ശാസ്ത്രീയമായി കന്നാബിനേസി കുടുംബത്തില്‍പെട്ട കന്നാബീസ്‌ സറ്റൈവ എന്ന ചെടിയാണ്‌ ഗഞ്ചാവ്‌ എന്നു വിളിക്കുന്നത്‌.ഈ ഇനത്തില്‍ 150 ഓളം സസ്യങ്ങളുണ്ട്‌.ഇതില്‍ വളരേ കുറച്ച്‌ ചെടികള്‍ മാത്രമേ മയക്കുമരുന്നു നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുള്ളൂ.കന്നാബീസ്‌ ഇന്‍ഡിക്ക,കന്നാബീസ്‌ റൂഡറാലിസ,കന്നാബീസ്‌ സറ്റൈവ എന്നിങ്ങനെ മൂന്നായി തിരിക്കാം.പ്രധാനമായും ചണനാരുകള്‍ പോലുള്ള ഒരു തരം നാരുകള്‍ ഉല്‍പാദിപ്പിക്കാനാണ്‌ കന്നാബീസ്‌ ചെടികള്‍ ഉപയോഗിക്കുന്നത്‌.ബീയറില്‍ ചേര്‍ക്കുന്ന ഹോപ്‌ നിര്‍മ്മിക്കുന്നതും ഒരു തരം കന്നാബീസ്‌ ചെടിയില്‍ നിന്നാണ്‌.
എല്ലാ കാലാവസ്ഥയിലും വളരുന്ന ഒരു ഏകവര്‍ഷ ചെടിയാണ്‌ ഗഞ്ചാവ്‌.നിയമവിരുദ്ധമായി കൃഷിചെയ്യുന്നതിനായി അധികമാരും എത്തിപ്പെടാത്ത മലഞ്ചെരുവുകളില്‍ കൃഷിചെയ്യുന്നു എന്നുമാത്രം.
ചെടികളില്‍ ആണും പെണ്ണും ഉണ്ട്‌.ആണ്‍ചെടി പൊക്കം കൂടിയതും പെണ്‍ചെടി പൊക്കംകുറഞ്ഞ്‌ പുഷ്ടിയായി വളരുന്നതുമാണ്‌.ഇതില്‍ പൂങ്കുലയും ഫലങ്ങളും ചേന്ന അഗ്രഭാഗമാണ്‌ പ്രധാനമായും മയക്കുമരുന്നുണ്ടാക്കന്‍ ഉപയോഗിക്കുന്നത്‌.
ചെടിയില്‍ അടങ്ങിയിരിക്കുന്ന ടെട്രാഹൈഡ്രോകന്നാബിനോള്‍[THC] എന്ന ആല്‍ക്കലോയ്ഡാണ്‌ ചെടിക്ക്‌ ലഹരിനല്‍കുന്നത്‌.8%-12% വരെ ആല്‍ക്കലോയ്ഡ്‌ ഉള്ള ത്‌ കന്നാബീസ്‌ സറ്റൈവയിലാണ്‌.അതുകോണ്ടാണ്‌ ഇത്‌ മയക്കുമരുന്നിന്റെ നിര്‍മ്മണത്തിനുപയോഗിക്കുന്നത്‌.മറ്റുള്ളവയില്‍ 4%ലും താഴെ മാത്രമേ ഉള്ളൂ.
നാര്‍ക്കോട്ടിക്‌ ആക്ടില്‍ ചട്ടം 2(iii]ലാണ്‌ കഞ്ചാവിനെ നിര്‍വചിച്ചിരിക്കുന്നത്‌.അതില്‍[a]ല്‍ ചരസ്സും[b]ഗഞ്ചയുമാണ്‌.ചരസ്സെന്നത്‌ ചെടിയുടെ കറയാണ്‌.പൂവും ഫലങ്ങളും അടങ്ങിയ ചെടിയുടെ അഗ്രഭാഗമാണ്‌ ഗഞ്ചാവ്‌.[iv]ല്‍ പറയുന്നത്‌ കന്നാബീസ്‌ ജീനസ്സില്‍പെട്ട ഏതുചെടിയും എന്നാണ്‌.ചട്ടം [8][b]ലാണ്‌ ഗഞ്ചാവുകൃഷി നിരോധിച്ചിരിക്കുന്നത്‌.ചട്ടം 10 ല്‍സംസ്ഥാനങ്ങള്‍ക്ക്‌ ശാസ്ത്രീയാവശ്യത്തിനും മറ്റും നിയന്ത്രിതതോതില്‍ ഗഞ്ചാവ്‌ വളര്‍ത്തുവാന്‍ അനുവദിച്ചിരിക്കുന്നു.
ലോകത്തില്‍ എല്ലാ രാജ്യങ്ങളിലും ഗഞ്ചാവ്‌ കൃഷിയും ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടില്ല.പല രാജ്യങ്ങളിലും ഇത്‌ നിയമവിധേയവുമാണ്‌.ഇതു സംബന്ധിച്ച ഒരു ഭൂപടം താഴെ കൊടുക്കുന്നു.
ഗഞ്ചാവിന്റെ ഇതര ഭാഷാസംജ്ഞകള്‍
സംസ്കൃതം--ഗഞ്ചിക,വിജയ,ഹര്‍ഷിണി
ഹിന്ദി--ഭാംഗ്‌
ബംഗാളി--ഭംഗ്‌
തമിഴ്‌--പങ്ങി,കഞ്ജ
തെലുങ്ക്‌--ഗജായ്‌,ജടഗംഗ

ഗഞ്ചാവുചെടിയുടെ ചിത്രവും ഇടുക്കി ജില്ലയിലെ മറയൂരില്‍ ചെടി നശിപ്പിക്കുന്നതിന്റെ വീഡിയോയും ചേത്തിട്ടുണ്ട്‌.

Share this article :
 

+ comments + 1 comments

August 18, 2009 at 10:28 PM

please post your comments here.click on the comments

Post a Comment
 
Support : Creating Website | Johny Template | Mas Template
Copyright © 2011. excise teamspirit - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger