HALF PAY LEAVE

അവധികളെതന്നെ രണ്ടായി തരം തിരിക്കാം.സാധാരണ അവധിയും പ്രത്യേക അവധിയും.ആര്‍ജ്ജിതാവധി,അര്‍ദ്ധവേതനാവധി എന്നിവ സാധാരണാവധിയും ആശുപത്രി അവധി പ്രസവാവധി തുടങ്ങിയവ പ്രത്യേക അവധിയുമാണ്‌.സാധാരണാവധികള്‍ സര്‍വീസ്‌ കൂടുന്നതനുസരിച്ച്‌ വര്‍ദ്ധിക്കുകയും ഉപയോഗിക്കുന്നതനുസരിച്ച്‌ കുറയുകയും ചെയ്യുന്നു.എന്നാല്‍ പ്രത്യേക അവധി ആര്‍ജ്ജിക്കുന്നുമില്ല ഉപയോഗിക്കുന്നതനുസരിച്ച്‌ കുറയുന്നുമില്ല.അതിനാല്‍ ഇത്തരം അവധികള്‍ക്ക്‌ പ്രത്യേകം കണക്ക്‌ സൂക്ഷിക്കേണ്ടതില്ല.
അര്‍ദ്ധവേതനാവധി
ഒരു പുര്‍ണ്ണ വര്‍ഷത്തില്‍ ഇരുപത്‌ എന്ന കണക്കില്‍ എല്ലാജീവനക്കാര്‍ക്കും ഈ അവധിക്ക്‌ അര്‍ഹതയുണ്ട്‌.എന്നാല്‍ ഒരു വര്‍ഷഹ്ത്റ്റില്‍ കുറഞ്ഞകാലയളവിലേക്ക്‌ ഈ അവധി ആര്‍ജ്ജിക്കുന്നില്ല.അതേപോലെ വിദേശത്തുപോകുന്നതിനും പഠനാവശ്യഹ്ത്തിനും എടുക്കുന്ന ശൂന്യവേതനാവധിക്കാലത്തും ഈ അവധി ആര്‍ജ്ജിക്കുന്നില്ല.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനഥ്റ്റിലോ അല്ലാതേയോ അവധി അനുവദിക്കാം.അനുവദിക്കാവുന്ന അവധിക്ക്‌ പരിമിതിയില്ല.ഒരു ജീവനക്കാരന്‍ പ്രവേശനക്കാലത്ത്‌ അവധി എടുക്കേണ്ടിവന്നാല്‍ പ്രവേശനകാലത്തിന്റെ ആരംഭത്തില്‍ അവധി എടുക്കേണ്ടതും തുടര്‍ന്ന് പ്രവേശനകാലം ഉപയോഗിക്കാവുന്നതുമാണ്‌.എന്നാല്‍ ഈ പ്രവേശനകാലത്ത്‌ അവധിവേതനമേ ലഭിക്കുകയുള്ളൂ.അവധി അനുവദിക്കുവാന്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥന്‌ യുക്തമായകാലയളവിലേക്ക്‌ അവധി അനുവദിക്കാവുന്നതാണ്‌.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ അവധി അനുവദിക്കുമ്പോള്‍ അവധി തുടങ്ങുന്ന ദിവസം പൊതുവധിയാണെങ്കില്‍ ആ ദിവസം അവധിക്കണക്കില്‍ പെടുത്തേണ്ടതില്ല.എന്നാല്‍ ഫിറ്റ്‌ നസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം ജോലിയില്‍ പ്രവേശിക്കേണ്ടതിനോട്‌ ചേര്‍ന്നുവരുന്ന ദിവസം അവദിയായി തന്നെ കണക്കാക്കണം.എന്നാല്‍ ജോലിയില്‍ പ്രവേശിക്കേണ്ടദിവസം പൊതു അവധിയാണെങ്കില്‍ അത്‌ ഉപയോഗിക്കാം.
അവധിവേതനം
1)ആദ്യ 180 ദിവസത്തേക്ക്‌ വീട്ടുവാടകബത്ത്യുള്‍പ്പെടെ അലവന്‍സുകള്‍ അനുവദിക്കാവുന്നതാണ്‌
2)18740 രൂപയില്‍ കവിഞ്ഞ്‌ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക്‌ പകുതി ശമ്പളവും അതിന്റെ ക്ഷാമബത്ത്യു മാത്രമേ ലഭിക്കൂ
3)18740 രൂപയില്‍ താഴെശമ്പളമുള്ളവര്‍ക്ക്‌ പകുതി ശമ്പളവും മുഴുവന്‍ ക്ഷാമബത്തയും ലഭിക്കും.അതല്ലങ്കില്‍ അടിസ്ഥാനശമ്പളത്തിന്റേയും ക്ഷാമബത്തയുടേയും 65 ശതമാനം ലഭിക്കും.ഇതില്‍ ഏതാണോ കൂടുതല്‍ അത്‌ കൈപ്പറ്റാം
കമ്മ്യൂട്ടഡ്‌ അവധി
ഇത്‌ അര്‍ദ്ധവേതനാവധിയുടെ മറ്റൊരുരൂപം മാത്രമാണ്‌.ഒരു കമ്മ്യൂട്ടഡ്‌ അവധിക്ക്‌ രണ്ട്‌ അര്‍ദ്ധവേതനാവധി എന്ന കണക്കില്‍ കുറവുചെയ്യും.മൂന്ന് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള ജീവനക്കാര്‍ക്ക്‌ കമ്മ്യൂടഡ്‌ അവധിക്ക്‌ അര്‍ഹതയില്ല.ഡ്യൂട്ടുയിലാണെങ്കില്‍ ലഭിക്കുന്ന ശമ്പളവും ബത്തകളും അവധിക്കാലത്ത്‌ ലഭിക്കും
ലീവ്‌ നോട്ട്‌ ഡ്യൂ
ഇതും അര്‍ദ്ധവേതനാവധി തന്നെ.പക്ഷേ അവധി എടുക്കുന്ന സമയത്ത്‌ കണക്കില്‍ നില്‍ക്കുന്ന അവധിയല്ല ഇത്‌.ഭാവിയില്‍ ഉണ്ടാകുന്ന അര്‍ദ്ധവേതനാവധി മുന്‍ കൂറായി എടുക്കുന്നതാണിത്‌.ഭാവിയിലെ സര്‍വീസില്‍ ആര്‍ജിക്കുന്ന അവധിയില്‍ നിന്നും കുറവ്‌ ചെയ്യാമെന്ന കരാറിലാണ്‌ ഇത്‌ അനുവദിക്കുന്നത്‌
മറ്റ്‌ നിബന്ധനകള്‍
1)ഭാവിയില്‍ ആര്‍ജ്ജിക്കുവാന്‍ സാധ്യതയുള്ള അവധിയില്‍ കൂടുതല്‍ അനുവദിക്കില്ല.
2) ഒരേ സമയം പരമാവധി 90 ദിവസമേ അനുവദിക്കൂ
3) ആകെ സര്‍വീസില്‍ പരമാവധി 180 ദിവസം മാത്രമേ അനുവദിക്കൂ.എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ അനുവദിക്കുന്നതിന്‌ ഈ നിബന്ധന ബാധകമല്ല.എന്നാല്‍ ഏതുകണക്കിലായാലും പരമാവധി 360 ദിവസമേ അനുവദിക്കൂ
4) അനുവദിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനം അനുസരിച്ച്‌ അവധി അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം
5) ഒരിക്കല്‍ അനുവദിച്ചാല്‍ പിന്നീട്‌ റദ്ദുചെയ്യാനാകില്ല.അത്‌ തെറ്റാണെങ്കില്‍ പോലും
6) മറ്റ്‌ വേതനം ലഭിക്കാവുന്ന അവധി കണക്കിലില്ലങ്കിലേ ലീവ്‌ നോട്ട്‌ ഡ്യൂ അനുവദിക്കാവൂ
കമ്മ്യൂട്ടേഷന്‍
ഒരിക്കല്‍ അനുവദിച്ച അര്‍ദ്ധവേതനാവധി പിന്നീട്‌ കമ്മ്യൂട്ടഡ്‌ അവധിയായോ തിരിച്ചോ പില്‍ക്കാലത്ത്‌ പരിവര്‍ത്തനം ചെയ്യാം.ഇങ്ങിനെ അനുവദിക്കുമ്പോള്‍ അധികവേതനം കൈപ്പറ്റിയത്‌ തിരിച്ച്‌ അടയ്ക്കണം.എന്നാല്‍ കൂടുതലായി വേതനം ലഭിക്കുമെങ്കില്‍ കൈപ്പറ്റാവുന്നതാണ്‌
Share this article :
 
 
Support : Creating Website | Johny Template | Mas Template
Copyright © 2011. excise teamspirit - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger