VERIFICATION OF CHAR ACTOR AND ANTECEDENTS

സംസ്ഥാന സര്‍വീസിലേക്ക്‌ നിയമിക്കപ്പെടുന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ സ്വഭാവവും പൂര്‍വ്വകാല ചരിത്രവും തൃപ്തികരമാണെന്ന് സര്‍ക്കാരിന്‌ ബോധ്യമായാല്‍ മാത്രമേ അയാള്‍ക്ക്‌ നിയമനം നല്‍കാവൂ എന്ന് 1958ലെ കേരളാ സ്റ്റേറ്റ്‌ ആന്റ്‌ സബോര്‍ഡിനേറ്റ്‌ സര്‍വീസ്‌ റൂളിലെ10(ബി)(111) ല്‍ പറയുന്നൗ.ഇതു പ്രകാരം നിയമനാധികാരി ഉദ്യോഗാര്‍ത്ഥിയുടെ സ്വഭാവവും പൂര്‍വ്വകാല ചരിത്രവും പരിശോധിച്ച്‌ തൃപ്തികരമാണെന്ന് ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌.ഇത്‌ പോലീസ്‌ പരിശോധനാറിപ്പോര്‍ട്ടിലൂടെയാണ്‌.പക്ഷേ ഇപ്രകാരം പോലീസ്‌ പരിശോധന നടത്തി റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിന്‌ കാലതാമസം വരുമെന്നതിനാല്‍ ഉദ്യോഗാര്‍ത്ഥിക്ക്‌ താല്‍ക്കാലിക നിയമനം നല്‍കുകയും പരിശോധാനാറിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ നിയമനം സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.അതിനാല്‍ പരിശോധന നടത്തി തൃപ്തികരമാണെന്ന് കണ്ടാല്‍ നിയമനം ക്രമപ്പെടുത്തി നിയമനാധികാരി ഉത്തരവിറക്കണം.ആറുമാസത്തിനകം ഈ നടപടി പൂര്‍ത്തീകരിക്കണം.
അതിനാല്‍ ഇപ്രകാരം സ്വഭാവപരിശോധന നടത്തുന്ന നടപടി നിയമനനടപടികളിലെ ഒരു പ്രധാന ഇനം തന്നെയാണ്‌.ഇതിന്റെ നടപടിക്രമം നിയമനാധികാരിയാണ്‌ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്‌.എന്നാല്‍ തന്റെ സര്‍വീസ്‌ ക്രമപ്പെടുത്തേണ്ടതുസംബന്ധിച്ച്‌ ഉദ്യോഗാര്‍ത്ഥിക്ക്‌ പ്രത്യേക താല്‍പ്പര്യം ഉണ്ടാകേണ്ടതുണ്ടല്ലോ?കൂടാതെ ഇതുമായി ബന്ധപ്പെട്ട്‌ ഈ വിഷയം കൈകാര്യം ചെയ്യുന്ന ഗുമസ്തനും അറിയണം.ഈ പാഠം ആ ഉദ്ദേശം മനസ്സില്‍ കരുതിയാണ്‌

ഉദ്യോഗാര്‍ത്ഥിയെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പായി സ്വഭാവപരിശോധന നടത്തുന്നതിനാവശ്യമായ അടിസ്ഥാനവിവരങ്ങള്‍ അടങ്ങുന്ന ഫാറം1 പൂരിപ്പിച്ച്‌ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും വാങ്ങിയിരിക്കണം.ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശചെയ്യുമ്പോള്‍ ഉദ്യോഗാര്‍ത്ഥിയുടെ തിരിച്ചറിയല്‍ ഫാറങ്ങള്‍ പി.എസ്‌.സി നിയയമനാധികാരിക്ക്‌ നല്‍കണം.ഇതും ഫാറം1 ചേര്‍ത്തും രണ്ടാഴ്ചക്കകം ബന്ധപ്പെട്ട ജില്ലാപോലീസ്‌ സൂപ്രണ്ടിന്‌ നിയയമനാധികാരി എഴുതണം.
പരിശോധനാ നടപടിക്രമങ്ങള്‍
1പോലീസ്‌ റിപ്പോര്‍ട്ട ലഭിച്ചാല്‍ ഉദ്യോഗാര്‍ത്ഥിയുടെ നിയമനം ക്രമപ്പെടുത്തിക്കൊണ്ട്‌ ഉത്തരവ്‌ നിയമനാധികാരി ഇറക്കണം.

2) ഇത്തരത്തില്‍ അറിയിപ്പ്‌ ലഭിക്കാതെ ഈ ഉദ്യോഗാര്‍ത്ഥിയുടെ നിയമനം സ്ഥിരപ്പെടുത്തുവാന്‍ പാടില്ല.പ്രധാനമായും ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടുള്ളവരുടെ നിയമനങ്ങളാണ്‌ ഇപ്രകാരം നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുള്ളൂ.എന്നാല്‍ കോടതി കുറ്റക്കാരനല്ലന്നു കണ്ട ഒരാളുടെ നിയമനം തടയുവാന്‍ പാടില്ല.
3) കുറഞ്ഞകാലത്തേക്ക്‌ എമ്പ്ലോയ്‌ മെന്റ്‌ എക്സ്ചേഞ്ച്‌ വഴിനിയമനം നടത്തുമ്പോള്‍ മേല്‍പറഞ്ഞ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ല.എന്നാല്‍ സ്വഭാവ ദൂഷ്യമുള്ളവര്‍ക്ക്‌ നിയമനം നല്‍കാന്‍ പാടില്ല.അല്ലെങ്കില്‍ ഒരു ഗസറ്റഡ്‌ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടാവുന്നതാണ്‌.കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും ഈ നടപടി മതിയാകും.
4) ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാര്‍ക്കും സ്വഭാവ പരിശോധന ആവശ്യമില്ല.രണ്ട്‌ ഗസറ്റഡ്‌ ഉദ്യോഗസ്ഥരില്‍ നിന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാല്‍ മതിയാകും.പക്ഷേ ഈ സര്‍ട്ടിഫിക്കറ്റ്‌ നിയമനം നല്‍കുന്നതിനുമുന്‍പായി വാങ്ങിയിരിക്കണം
5)നിലവില്‍ സംസ്ഥാന സര്‍വീസിലെ സ്ഥിരം ജീവനക്കാര്‍ക്ക്‌ മറ്റൊരു നിയമനം ലഭിച്ചാല്‍ സ്വഭാവ പരിശോധന ആവശ്യമില്ല.
6)സ്വഭാവവും പൂര്‍വ്വകാല ചരിത്രവും തൃപ്തികരമല്ലന്ന് അറിയിച്ചാല്‍ ആ വിവരം ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥിയെ അറിയിക്കണം
അതുകൊണ്ടുതന്നെ നിയമനാധികാരി സ്വന്തമായി ഒരു ഉദ്യോഗാര്‍ത്ഥിയുടേയും സ്വഭാവം പരിശോധിക്കുവാനോ നിയമനം തടയുവാനോ അധികാരമില്ലന്ന് മനസ്സിലാക്കാം
Share this article :
 
 
Support : Creating Website | Johny Template | Mas Template
Copyright © 2011. excise teamspirit - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger