ശമ്പള പരിഷ്കരണം 2011(Pay Rivision 2011)


1-07-2009 മുതല്‍ സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളം പരിഷ്കരിച്ചുകോണ്ട്‌ ഉത്തരവായിരിക്കുകയാണല്ലോ?എന്തുകൊണ്ടും പരിഷ്കരണത്തെപ്പറ്റി വിവിധങ്ങളായ അഭിപ്രായങ്ങള്‍ പലകോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്‌.പലര്‍ക്കും ശമ്പളം പരിഷ്കരിക്കുവാന്‍ ഇനിയും ധൈര്യം വരുന്നില്ല.എന്തെങ്കിലും അപാകങ്ങള്‍ ഭാവിയില്‍ സംഭവിക്കുമോ നഷ്ടം വരുമോ എന്നെല്ലാമാണ്‌ ആശങ്കകള്‍.അത്‌ സ്വാഭാവികമായും ഏത്‌ പരിഷ്കരണശേഷവും ഉണ്ടാകുന്നസ്വാഭാവിക ആശങ്കകള്‍ മാത്രമാണ്‌.പലപ്പോഴും ഉത്തരവ്‌ മനസ്സിരുത്തി പഠിക്കാത്തതുകൊണ്ടുമാണ്‌.എന്തായാലും ഈ പരിഷ്കരണത്തിന്‌ മേന്മകളും അതേപോലെ അപാകതകളുമുണ്ട്‌.കൃത്യമായും അഞ്ചുവര്‍ഷത്തിനു ശേഷം പരിഷ്കരണം ലഭിക്കുന്നു എന്നതാണ്‌ 2011ലെ പരിഷ്കരണത്തിന്റെ എടുത്തുപറയത്തക്ക മച്ചം.മറ്റൊന്ന് സാമാന്യം ഭേദപ്പെട്ട ഇങ്ക്രിമന്റ്‌ നിരക്കുകള്‍ തന്നിരിക്കുന്നു എന്നതും മെച്ചം തന്നെ.ചില തസ്തികകള്‍ക്ക്‌ രണ്ടു ലെവല്‍ ഉയര്‍ത്തി പുതിയ സ്കെയില്‍ അനുവദിച്ചിട്ടുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌.എന്നാല്‍ തീരെ അപാര്യാപ്തമായ വെയിറ്റേജ്‌ തന്നിരിക്കുന്നതു നിമിത്തം സര്‍വീസുള്ളവരും കുറഞ്ഞവരും തമ്മില്‍ ശമ്പളത്തില്‍ വലിയ അന്തരം ഉണ്ടാകുന്നില്ല എന്നത്‌ വലിയ പോരായ്മയാണ്‌.മറ്റൊന്ന് വീട്ടുവാടക ബത്തയുടെ സ്റ്റേജുകളും മെച്ചപ്പെട്ടതല്ല എന്നതാണ്‌.ഇതു നിമിത്തം ക്ലാസ്സ്‌ ഭേദമില്ലാതെ വലിയൊരുവിഭാഗം ഒരേ വീട്ടുവാടകബത്ത വാങ്ങുന്ന സ്ഥിതിവിശേഷമുണ്ട്‌.1-07-2009 നു മുന്‍പ്‌ പ്രമോഷന്‍ കിട്ടിയവരും ശേഷം കിട്ടിയവരും തമ്മില്‍ ഒരേ ശമ്പള സ്റ്റേജില്‍ വരുന്ന വിചിത്രമായ അവസ്ഥയുണ്ട്‌.എക്സൈസില്‍ രണ്ടു കാറ്റഗറിക്കൊഴിച്ച്‌ മെച്ചപ്പെട്ട സ്കെയിലുകള്‍ ലഭിച്ചിട്ടുണ്ട്‌.എന്നാല്‍ അസിസ്റ്റ്ന്റ്‌ എക്സൈസ്‌ ഇന്‍സ്പെക്ടര്‍,എക്സൈസ്‌ ഇന്‍സ്പെക്ടര്‍ തസ്തികകള്‍ക്ക്‌ ലഭിച്ച സ്കെയിലുകള്‍ സന്തോഷം തരുന്നതല്ല.
എങ്ങിനേ ശമ്പളം പരിഷ്കരിക്കാമെന്നു നോക്കാം
ശമ്പളം തിട്ടപ്പെടുത്തുന്നതിനു ഓപ്ഷന്‍ നല്‍കുന്നതിനുമുന്‍പ്‌ ചിലകാര്യങ്ങള്‍ മനസ്സില്‍ വൈയ്ക്കുന്നത്‌ നന്നായിരിക്കും.
1) 1-07-2009 നു ശേഷം ഏതു തീയതി വേണമെങ്കിലും ഓപ്റ്റ്‌ ചെയ്യാമെന്നതിനാല്‍ തെരഞ്ഞെടുക്കുന്ന തീയതിക്ക്‌ വളരേ പ്രാധാന്യമുണ്ട്‌.സര്‍വീസ്‌ കാലത്തിനു വെയ്റ്റേജ്‌ ഉള്ളതിനാല്‍ പൂര്‍ത്തിയാകുന്ന വ്യത്യസ്ഥ വര്‍ഷങ്ങള്‍ പരിഗണനയില്‍ വരണം.8 വര്‍ഷങ്ങള്‍ വരെ വലിയ മാറ്റം പലപ്പോഴും ഉണ്ടാകുന്നില്ലാത്തതിനാല്‍ ഒരു സ്റ്റേജുമാറ്റം കിട്ടുമെങ്കില്‍ അതു വലിയ പ്രയോജനമായിരിക്കും.
2)ഇങ്ക്രിമന്റ്‌ തീയതിയില്‍ അടിസ്ഥാന ശമ്പളം മാറുമെന്നതിനാല്‍ ഓരോ ഇങ്ക്രിമന്റ്‌ തീയതിയിലും ശമ്പളം തിട്ടപ്പെടുത്തു ഉറപ്പുവരുത്തണം.
3) 1-07-2009 നു ശേഷം പ്രമോഷന്‍ ഉണ്ടെങ്കിലോ ഉണ്ടാകുവാന്‍ സാദ്ധ്യത ഉണ്ടെങ്കിലോ തീയതി തെരഞ്ഞടുക്കുമ്പോള്‍ വളരേ ശ്രദ്ധിക്കണം.അതതു തീയതികളില്‍ പ്രത്യേകമായി ശമ്പളം തിട്ടപ്പെടുത്തി നോക്കേണ്ടതാണ്‌.
4) റിട്ടയര്‍മന്റ്‌ തീയതി മാര്‍ച്ച്‌ മാസമായതിനാല്‍ പെന്‍ഷനു ഗുണകരമായ രീതിയില്‍ ശമ്പളം തിട്ടപ്പെടുത്തുന്നത്‌ ഭാവിയില്‍ നന്നായിരിക്കും.കൂടുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതരത്തില്‍ ശ്രദ്ധിക്കണം എന്നാണ്‌ ഉദ്ദേശിച്ചത്‌.
ശമ്പള നിര്‍ണ്ണയം
ശമ്പളനിര്‍ണ്ണയം നടത്തുന്ന രീതി വളരേ ലളിതമാണ്‌.നോക്കാം
1) 1-07-2009 ലെയോ ഓപ്ഷന്‍ തീയതിയിലേയോ നിലവിലുള്ള അടിസ്ഥാന ശമ്പളം
2) അടിസ്ഥാനശമ്പളത്തിന്റെ 64% ക്ഷാമബത്ത
3)അടിസ്ഥാന ശമ്പളത്തിന്റെ 10% (കുറഞ്ഞത്‌ 1000രൂപ) തുക ഫിറ്റ്‌മന്റ്‌ ബെനഫിറ്റ്‌
4) ഓരോ പൂര്‍ത്തിയായ വര്‍ഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ അരശതമാനം വെയിറ്റേജ്‌
മുകളില്‍ പറഞ്ഞ നാലുതുകയും കൂട്ടുക.
ഇനി പരിഷ്കരിച്ച ശമ്പളസ്കേയില്‍ കണ്ടുപിടിക്കുക.മുകളില്‍ കണ്ടുപിടിച്ച തുകക്കു മുകളില്‍ വരുന്ന ശമ്പളസ്കൈയിലിലെ അടുത്ത സ്റ്റേജില്‍ ശമ്പളം നിജപ്പെടുത്താം
ഉദാഹരണം
എക്സൈസ്‌ ഗാര്‍ഡ്‌(ഹയര്‍ ഗ്രേഡ്‌) ശ്രീ,ജോസഫിന്റെ ശമ്പളം നിജപ്പെടുത്തിയിരിക്കുന്നത്‌ നോക്കുക
ജോസഫ്‌ 20-06-2002 ല്‍ എക്സൈസ്‌ ഗാര്‍ഡായി സര്‍വീസില്‍ പ്രവേശിച്ചു.ജനനതീയതി 08-03-1974.1-07-2009ലെ അടിസ്ഥാന ശമ്പളം രൂ.6380.20-06-2010 ല്‍ രൂ 6680-10790 സ്കെയില്‍ പ്രിവന്റീവ്‌ ആഫീസറുടെ സ്കൈയിലില്‍ ഹയര്‍ ഗ്രേഡ്‌ ലഭിച്ചു,ശമ്പളം രൂ,6680ല്‍ നിജപ്പെടുത്തി.1-07-2009ലെ ശമ്പള സ്കെയില്‍ രൂ.5250-8390 ആണ്‌.വിവിധ ഓപ്ഷന്‍ തീയതില്‍ ശമ്പളം എങ്ങി നെ നിജപ്പെടുത്താമെന്നു നോക്കാം
1) ഓപ്ഷന്‍ തീയതി 1-07-2009.
പരിഷ്കരിച്ചസ്കെയില്‍രൂ10480-279-11020-300-12220-330-13540-360-14980-400-16980-440-18300
അടിസ്ഥാന ശമ്പളം-6380
ക്ഷാമബത്ത 64%-4083
ഫിറ്റ്‌മന്റ്‌ ബനഫിറ്റ്‌-കുറഞ്ഞത്‌-1000
വെയിറ്റേജ്‌-7 വര്‍ഷത്തിന്‌-6380*1/2%*4=223
ആകെ-രൂ.11686
അടുത്ത സ്റ്റേജ്‌-രൂ 11920
1-07-09 ലെ ശമ്പളം-രൂ 11920
20-06-2010 ല്‍ ഗ്രേഡ്‌-സ്കയില്‍ രൂ 13900-24040
ഇവിടെ ശമ്പളം നിശ്ചയിക്കുമ്പോള്‍ 13900ല്‍ തന്നെ ലഭിക്കുന്നു'അടുത്ത ഇങ്ക്രിമന്റ്‌ 1-06-2011ല്‍
2) ഓപ്ഷന്‍ തീയതി 20-06-2010 ഗ്രേഡ്‌ ലഭിച്ച തീയതി
അടിസ്ഥാന ശമ്പളം-6680
ക്ഷാമബത്ത-4275
ഫിറ്റ്‌ മെന്റ്‌-1000
വെയിറ്റേജ്‌-267
ആകെ-12222
അടുത്ത്‌ സ്റ്റേജ്‌-13900
അതിനാല്‍ 1-07-2009 ഓപ്റ്റുചെയ്യുന്നതായിരിക്കും മെച്ചമെന്ന് കാണാം.
Share this article :
 
 
Support : Creating Website | Johny Template | Mas Template
Copyright © 2011. excise teamspirit - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger