കൊക്കൈന്‍,കോക ചെടി(Cocaine and Coca plant)

പ്രധാനമായും മയക്കുമരുന്ന് ഉല്‍പദിപ്പിക്കുന്നത്‌ മൂന്നു ചെടികളില്‍നിന്നുമാണ്‌.ഗഞ്ചാവ്‌,കറുപ്പുചെടി,കോകച്ചെടി.
ഉഷ്ണമേഖലയില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണ്‌ കോക.പ്രധാനമായും ആഫ്രിക്ക,തൈവാന്‍,വടക്കന്‍ ദക്ഷിണ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍കൃഷി
ചെയ്തുവരുന്നു.എറിത്രോക്സ്യലം കോക എന്നാണ്‌ ഇതിന്റെ ശാസ്ത്രനാമം.ഗഞ്ചാവ്‌,കറുപ്പ്‌ എന്നീ ചെടികളുടേതുപോലെ കോകചെടിയില്‍ നിന്നും മയക്കുമരുന്നായി ഉപയോഗിക്കുന്ന ആല്‍ക്കലോയ്ഡ്‌ നിര്‍മ്മിക്കുന്നു.ഈ ചെടിയുടെ ഇലയില്‍ നിന്നും കൊക്കൈന്‍ എന്ന ആല്‍ക്കലോഡ്‌ നിര്‍മ്മിക്കപ്പെടുന്നു.
ഇതിന്റെ ഇലക്ക്‌ പ്രത്യേക സുഗന്ധവും ആസ്വാദ്യകരമായ സ്വാദുമാണുള്ളത്‌.വിശപ്പിനെ ശമിപ്പിക്കുന്നതിനാല്‍ ആഫ്രിക്കന്‍ കര്‍ഷകര്‍ ഉപയോഗിച്ചിരുന്നു.
കോക്കൈന്‍ പ്രധാനമായും വൈദ്യശാസ്ത്രരംഗത്ത്‌ ബോധം കെടുത്തുന്നതിനുള്ള മരുന്നായാണ്‌ ഉപയോഗിക്കുന്നത്‌.

കോക്കൈന്‍ മണത്താല്‍ പോലും ഉന്മേഷവും,ഉന്മത്തതയും ഉണ്ടാകുന്നു.സ്ഥിരമായി ഉപയോഗിക്കുന്നതുമൂലം ചിത്തഭ്രമവും ഉറക്കമില്ലയ്മയും മനോവിഭ്രാന്തിയും ഉണ്ടാകും.അതിനാല്‍ പലരാജ്യങ്ങളും നിയമം മൂലം കോകച്ചെടിയുടേയും കൊക്കൈനിന്റേയും ഉലപാദനം നിയമം മൂലം നിയന്ത്രിച്ചിരിക്കുന്നു.
ഇന്‍ഡ്യയില്‍ 1985 ലെ നാര്‍ക്കോട്ടിക്‌ നിയമം മൂലം കൊക്കൈനിന്റേയും കോകച്ചെടിയുടേയും ഉല്‍പ്പാദനവും നിര്‍മ്മാണവും നിരോധിച്ചിരിക്കുകയാണ്‌.ഈ നിയമത്തിന്റെ
സെക്ഷന്‍ 2(V)കോക്കൈന്‍,(VI) കോക ഇലയേയും നിര്‍വചിക്കുന്നു.(VII) കോകച്ചെടിയേയും പറ്റിയുള്ള നിര്‍വചനമാണ്‌.8(a) പ്രകാരം കോകച്ചെടി നട്ടുവളര്‍ത്തുന്നതും ഭാഗങ്ങള്‍ ശേഖരിക്കുന്നതും നിരോധിച്ചിരിക്കുന്നു.ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച്കാല്‍ 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയാണ്‌( സെക്ഷന്‍ 16)

 

കറുപ്പും കറുപ്പുചെടിയും[opium and opium poppy]


കറുപ്പുയുദ്ധത്തെപ്പറ്റി കേട്ടിട്ടുണ്ടാകും.1839-1842 കാലത്താണ്‌ ആദ്യകറുപ്പുയുദ്ധവും പിന്നീട്‌ 1856-1860 കാലത്ത്‌ രണ്ടാം കറുപ്പു യുദ്ധവും നടക്കുന്നത്‌.ചൈനയില്‍ കറുപ്പു വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ടാണ്‌ ഈ യുദ്ധം.ചൈനീസ്‌ വസ്തുക്കള്‍ക്ക്‌ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ രൊക്കം പണം നല്‍കണമെന്ന ചൈനയുടെ നിലപാട്‌ ബ്രിട്ടീഷ്‌ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സുഗമമായ പണത്തിന്റെ ഒഴുക്കിനെ ബാധിച്ചു.ചൈനക്കാര്‍ക്ക്‌ പ്രിയമായ കറുപ്പ്‌ നിയമവിരുദ്ധമായി ബ്രിട്ടീഷുകാര്‍ ചൈനയില്‍ ഇറക്കുമതി ചെയ്തു.ഇത്‌ ചൈന എതിര്‍ത്തു.കറുപ്പ്‌ യുദ്ധത്തിന്റെ ആധാരം ഇതാണ്‌.
കറുപ്പ്‌ അതി ശക്തമായ ഒരു മയക്കുമരുന്നാണ്‌.ഗ്രീക്കുകാലം മുതല്‍ അറിയപ്പെറ്റുന്ന ഇത്‌ ഓപ്പിയം പോപ്പി എന്ന ചെടിയുടെ പാകമാകാത്ത ഫലത്തിന്റെ പുറംതോടില്‍ നിന്നും ഊറിവരുന്ന ദ്രവത്തില്‍ നിന്നും ലഭിക്കുന്നു.

ഓപ്പിയം പോപ്പ്പ്പി അഥവാ കറുപ്പുചെടി ജന്മം കൊണ്ട്‌ ടര്‍ക്കികാരനാണ്‌.പാപ്പാവരൈസ്സി കുടുംബത്തില്‍ പെട്ട ഈ ചെടി 1.5 മീ വളരുന്ന ഒരു ഏകവര്‍ഷച്ചെടിയാണ്‌.മനോഹരമായ പുഷ്പങ്ങളുള്ള ഈ ചെടി അമേരിക്കയില്‍ പൂന്തോട്ടങ്ങളില്‍ വളര്‍ത്തിയിരുന്നു.നീല,ചുവപ്പ്‌,വെള്ള നിറങ്ങളില്‍ പൂക്കള്‍ കാണുന്നു.കറുപ്പുചെടിയുടെ എല്ലാഭാഗങ്ങളിലും പാല്‍നിറത്തിലുള്ള കറ അടങ്ങിയ കുഴലുകള്‍ ഉണ്ട്‌.ചെടിയുടെ പാകമാകാത്ത ഫലത്തില്‍ നിന്നാണ്‌ കറുപ്പ്‌ എടുക്കുന്നത്‌. കൂര്‍ത്ത മുനയുള്ള വസ്തുക്കള്‍കൊണ്ട്‌ പുറംതോട്‌ കീറുമ്പോള്‍ പാല്‍ നിറത്തിലുള്ള കറ പുറത്തു വരുന്നു.ഇത്‌ ഉടനെ ഉണങ്ങി തവിട്ടുനിറത്തിലാകുന്നു.ഇതാണ്‌ അസംസ്കൃത കറുപ്പ്‌.

മോര്‍ഫീന്‍,കോഡേയ്‌ ന്‍,ഹെറൊയന്‍ തുടങ്ങിയവ ഉണ്ടാക്കുന്നത്‌ അസംസ്കൃത കറുപ്പില്‍ നിന്നാണ്‌.
1985ലെ നാര്‍ക്കോട്ടിക്സ്‌ നിയമമനുസരിച്ച്‌ ഓപ്പിയം പോപ്പിചെടിയുടെ കൃഷി നിയമവിരുദ്ധമാണ്‌.ഓപ്പിയത്തിന്റെ നിര്‍വചനം ചട്ടം 2[XV]ല്‍ പറയുന്നു.മറ്റ്‌ ഓപ്പിയം ഉല്‍പന്നങ്ങളെപ്പറ്റി ചട്ടം 2[XVI] ല്‍ പറയുന്നു.ഓപ്പിയം ചെടിയെപ്പറ്റി ചട്ടം 2[XVII] ല്‍ പറയുന്നു.ചട്ടം 8 പ്രകാരം പോപ്പിചെടിയുടെ കൃഷി നിരോധിച്ചിട്ടുള്ളതാണ്‌.ചട്ടം 17,18, എന്നിവ കറുപ്പിന്റെ വില്‍പ്പന,കൈവശംവൈക്കല്‍,ഉല്‍പ്പാദനം എന്നീ നിയമവിരുദ്ധ നടപടികളുടെ ശിക്ഷയെപ്പറ്റി പറയുന്നു.19 ല്‍ ഓപ്പിയം കൃഷിക്കാരന്റെ നിയമവിരുദ്ധവില്‍പ്പനക്കുള്ള ശിക്ഷ നിര്‍ണ്ണയിക്കുന്നു.
 

ഗഞ്ചാവ്‌ [ganja]

ഗഞ്ചാവില്‍ നിന്നു തന്നെ തുടങ്ങാം.14/12/1985 ല്‍ നിലവില്‍ വന്ന നാര്‍ക്കോട്ടിക്‌ ആക്ട്‌ അനുസരിച്ച്‌ ഗഞ്ചാവ്‌ കൃഷി ചെയ്യുന്നതും കൈവശം വൈയ്യ്കുന്നതും എല്ലാം നിയമവിരുദ്ധമാണ്‌.ഇവിടെ എന്താണ്‌ ഗഞ്ചാവ്‌ ചെടിയെന്നാണു്‌ പറയുന്നത്‌.

ശാസ്ത്രീയമായി കന്നാബിനേസി കുടുംബത്തില്‍പെട്ട കന്നാബീസ്‌ സറ്റൈവ എന്ന ചെടിയാണ്‌ ഗഞ്ചാവ്‌ എന്നു വിളിക്കുന്നത്‌.ഈ ഇനത്തില്‍ 150 ഓളം സസ്യങ്ങളുണ്ട്‌.ഇതില്‍ വളരേ കുറച്ച്‌ ചെടികള്‍ മാത്രമേ മയക്കുമരുന്നു നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുള്ളൂ.കന്നാബീസ്‌ ഇന്‍ഡിക്ക,കന്നാബീസ്‌ റൂഡറാലിസ,കന്നാബീസ്‌ സറ്റൈവ എന്നിങ്ങനെ മൂന്നായി തിരിക്കാം.പ്രധാനമായും ചണനാരുകള്‍ പോലുള്ള ഒരു തരം നാരുകള്‍ ഉല്‍പാദിപ്പിക്കാനാണ്‌ കന്നാബീസ്‌ ചെടികള്‍ ഉപയോഗിക്കുന്നത്‌.ബീയറില്‍ ചേര്‍ക്കുന്ന ഹോപ്‌ നിര്‍മ്മിക്കുന്നതും ഒരു തരം കന്നാബീസ്‌ ചെടിയില്‍ നിന്നാണ്‌.
എല്ലാ കാലാവസ്ഥയിലും വളരുന്ന ഒരു ഏകവര്‍ഷ ചെടിയാണ്‌ ഗഞ്ചാവ്‌.നിയമവിരുദ്ധമായി കൃഷിചെയ്യുന്നതിനായി അധികമാരും എത്തിപ്പെടാത്ത മലഞ്ചെരുവുകളില്‍ കൃഷിചെയ്യുന്നു എന്നുമാത്രം.
ചെടികളില്‍ ആണും പെണ്ണും ഉണ്ട്‌.ആണ്‍ചെടി പൊക്കം കൂടിയതും പെണ്‍ചെടി പൊക്കംകുറഞ്ഞ്‌ പുഷ്ടിയായി വളരുന്നതുമാണ്‌.ഇതില്‍ പൂങ്കുലയും ഫലങ്ങളും ചേന്ന അഗ്രഭാഗമാണ്‌ പ്രധാനമായും മയക്കുമരുന്നുണ്ടാക്കന്‍ ഉപയോഗിക്കുന്നത്‌.
ചെടിയില്‍ അടങ്ങിയിരിക്കുന്ന ടെട്രാഹൈഡ്രോകന്നാബിനോള്‍[THC] എന്ന ആല്‍ക്കലോയ്ഡാണ്‌ ചെടിക്ക്‌ ലഹരിനല്‍കുന്നത്‌.8%-12% വരെ ആല്‍ക്കലോയ്ഡ്‌ ഉള്ള ത്‌ കന്നാബീസ്‌ സറ്റൈവയിലാണ്‌.അതുകോണ്ടാണ്‌ ഇത്‌ മയക്കുമരുന്നിന്റെ നിര്‍മ്മണത്തിനുപയോഗിക്കുന്നത്‌.മറ്റുള്ളവയില്‍ 4%ലും താഴെ മാത്രമേ ഉള്ളൂ.
നാര്‍ക്കോട്ടിക്‌ ആക്ടില്‍ ചട്ടം 2(iii]ലാണ്‌ കഞ്ചാവിനെ നിര്‍വചിച്ചിരിക്കുന്നത്‌.അതില്‍[a]ല്‍ ചരസ്സും[b]ഗഞ്ചയുമാണ്‌.ചരസ്സെന്നത്‌ ചെടിയുടെ കറയാണ്‌.പൂവും ഫലങ്ങളും അടങ്ങിയ ചെടിയുടെ അഗ്രഭാഗമാണ്‌ ഗഞ്ചാവ്‌.[iv]ല്‍ പറയുന്നത്‌ കന്നാബീസ്‌ ജീനസ്സില്‍പെട്ട ഏതുചെടിയും എന്നാണ്‌.ചട്ടം [8][b]ലാണ്‌ ഗഞ്ചാവുകൃഷി നിരോധിച്ചിരിക്കുന്നത്‌.ചട്ടം 10 ല്‍സംസ്ഥാനങ്ങള്‍ക്ക്‌ ശാസ്ത്രീയാവശ്യത്തിനും മറ്റും നിയന്ത്രിതതോതില്‍ ഗഞ്ചാവ്‌ വളര്‍ത്തുവാന്‍ അനുവദിച്ചിരിക്കുന്നു.
ലോകത്തില്‍ എല്ലാ രാജ്യങ്ങളിലും ഗഞ്ചാവ്‌ കൃഷിയും ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടില്ല.പല രാജ്യങ്ങളിലും ഇത്‌ നിയമവിധേയവുമാണ്‌.ഇതു സംബന്ധിച്ച ഒരു ഭൂപടം താഴെ കൊടുക്കുന്നു.
ഗഞ്ചാവിന്റെ ഇതര ഭാഷാസംജ്ഞകള്‍
സംസ്കൃതം--ഗഞ്ചിക,വിജയ,ഹര്‍ഷിണി
ഹിന്ദി--ഭാംഗ്‌
ബംഗാളി--ഭംഗ്‌
തമിഴ്‌--പങ്ങി,കഞ്ജ
തെലുങ്ക്‌--ഗജായ്‌,ജടഗംഗ

ഗഞ്ചാവുചെടിയുടെ ചിത്രവും ഇടുക്കി ജില്ലയിലെ മറയൂരില്‍ ചെടി നശിപ്പിക്കുന്നതിന്റെ വീഡിയോയും ചേത്തിട്ടുണ്ട്‌.

 
 
Support : Creating Website | Johny Template | Mas Template
Copyright © 2011. excise teamspirit - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger