ആര്‍ജ്ജിതാവധി (Earned Leave)

ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ആര്‍ജ്ജിതാവധി.അവധിക്കാലത്തിന്‌ അര്‍ഹതയില്ലാത്തവര്‍ക്ക്‌ വര്‍ഷംതോറും 30 ആര്‍ജ്ജിതാവധി തിരികെ നല്‍കിവേതനം കൈപ്പറ്റാമെന്നതാണ്‌ ഈ അവധിയെ ആകര്‍ഷകമാക്കുന്നത്‌.കൂടാതെ കാഷ്വല്‍ അവധി ഒഴിച്ചാല്‍ മുഴുവന്‍ അവധിക്കാല വേതനവും ലഭിക്കുന്നത്‌ ആര്‍ജ്ജിതാവധിക്കാലത്താണ്‌.ആര്‍ജ്ജിതാവധിയെ സംബന്ധിച്ചുള്ള ചില പ്രധാന നിബന്ധനകള്‍ താഴെ കൊടുക്കുന്നു.
  • 1)ഡ്യൂട്ടിയിലുള്ള ഓരോ 11 ദിവസത്തിനും ഒരു അവധി എന്നനിലയില്‍ ഈ അവധി ആര്‍ജ്ജിക്കുന്നു.എന്നാല്‍ സര്‍വീസില്‍ പ്രവേശിച്ച ആദ്യവര്‍ഷത്തില്‍ 22ന്‌ ഒന്ന് എന്ന നിലയിലേ ലഭിക്കൂ.എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ഇതു പുനര്‍നിര്‍ണ്ണയിച്ച്‌ 11 ന്‌ ഒന്ന് എന്ന കണക്കിന്‌ ചേര്‍ക്കാവുന്നതാണ്‌.
  • 2)പരമാവധി 300 ദിവസത്തെ ആര്‍ജ്ജിതാവധിയാണ്‌ കണക്കില്‍ നില്‍ക്കുകയുള്ളൂ.കൂടാതെ ഒറ്റത്തവണ 180 ല്‍ കൂടുതല്‍ അവധി എടുക്കാനാകില്ല.എന്നാല്‍ പെന്‍ഷനു മുന്‍പായി 300 എണ്ണം എടുക്കാവുന്നതാണാ്‌.
  • 3) ഒരിക്കല്‍ അനുവദിച്ച ആര്‍ജ്ജിതാവധി പിന്നീട്‌ മറ്റൊന്നായി പരിവര്‍ത്തനം ചെയ്യാനാകില്ല.
  • 4) പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്ക്‌ 22 ന്‌ ഒന്ന് എന്നകണക്കില്‍ പരമാവധി 15 ദിവസം ഒരു വര്‍ഷം ആര്‍ജ്ജിതാവധി ലഭിക്കും.
  • 5) താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ 11ല്‍ ഒന്ന് എന്നനിലയില്‍ ഒരു വര്‍ഷത്തേക്ക്‌ 15 അവധി ലഭിക്കും.ഇവര്‍ക്ക്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 15 അവധി ഉപയോഗിക്കാം

അവധി വില്‍പ്പന


  • 1) ഒരു സാമ്പത്തിക വര്‍ഷം കണക്കില്‍ നില്‍ക്കുന്ന അവധിയില്‍ നിന്നും 30 ആര്‍ജ്ജിതാവധി സറണ്ടര്‍ ചെയ്യാവുന്നതും അവധി വേതനം കൈപ്പറ്റാവുന്നതുമാണ്‌.ഇത്‌ പാര്‍ട്‌ ടൈം ജീവനക്കാര്‍ക്കും കണക്കില്‍ ലഭ്യമാണങ്കില്‍ ബാധകമാണ്‌.
  • 2)താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ 15 ദിവസം അവധി സറണ്ടര്‍ ചെയ്യാവുന്നതാണ്‌.
  • 3) 30 ല്‍ താഴെ അവധിയും ഒരു സാമ്പത്തികവര്‍ഷത്തില്‍ സറണ്ടര്‍ ചെയ്യാം.എന്നാല്‍ ഒരു തവണ മാത്രമേ അനുവദിക്കൂ.
  • 4)പില്‍ക്കാല പ്രാബല്യത്തില്‍ അവധി സറണ്ടര്‍ ചെയ്യാനാകില്ല.എന്നാല്‍ പെന്‍ഷന്‍ പറ്റിയവര്‍,സസ്പെന്‍ഷനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവര്‍ക്ക്‌ പില്‍ക്കാല പ്രാബല്യത്തില്‍ സറണ്ടര്‍ ചെയ്യാം
  • 5)സസ്പെന്‍ഷനിലിരിക്കുന്ന ജീവനക്കാരന്‌ അവധി സറണ്ടര്‍ ചെയ്യാന്‍ അനുവാദമില്ല.എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിച്ചശേഷം സസ്പെന്‍ഷന്‍ കാലത്തിനേക്കാള്‍ കൂടുതല്‍ അവധി കണക്കിലുണ്ടെങ്കില്‍ അവധി സറണ്ടര്‍ ചെയ്യാം.
  • 6)സറണ്ടര്‍ വേതനത്തില്‍ കോമ്പന്‍സേറ്ററി അലവന്‍സുകള്‍ ചേര്‍ക്കാം.എന്നാല്‍ പ്രത്യേകജോലിക്ക്‌ നല്‍കുന്ന അല്വന്‍സുകള്‍ അനുവദനീയമല്ല.ഉദാ-ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ്‌.
  • 7) റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക്‌ പരമാവധി 300 ദിവസത്തെ അവധി സറണ്ടര്‍ ചെയ്യാം.ഇതിന്‌ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല.എന്നാല്‍ രാജിവച്ചതോ നീക്കം ചെയ്തതോ ആയ ജീവനക്കാര്‍ക്ക്‌ സറണ്ടറിന്‌ അര്‍ഹതയില്ല.
 
 
Support : Creating Website | Johny Template | Mas Template
Copyright © 2011. excise teamspirit - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger